പയ്യോളി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
നഗരസഭ യു.ഡി.എഫ് ചെയർമാൻ വി.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ മOത്തിൽ അബ്ദുറഹിമാൻ,കൺവീനർ മഠത്തിൽ നാണു മാസ്റ്റർ,നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി,കെ.ടി വി നോദൻ,എ.പി കുഞ്ഞബ്ദുള്ള,പി.എൻ. അനിൽ കുമാർ,ബഷീർ മേലടി,പി. വി അഹമ്മദ്,സി.പി സദക്കത്തുള്ള,സി.പി ഫാത്തിമ,പി.എം ഹരിദാസൻ,പടന്നയിൽ പ്രഭാകരൻ,എം. സി റസാഖ്,റീന നാരങ്ങോളി,അൻവർ കായിരി കണ്ടി,വി വി. എം ബിജിഷ പ്രസംഗിച്ചു.മുനിസിപ്പൽ യു.ഡി.എഫ് കൺവീനർ ഇ.ടി പത്മനാഭൻ സ്വാഗതവും ഷഹനാസ് തുറശ്ശേരിക്കടവ് നന്ദിയും പറഞ്ഞു
