കണ്ണൂർ: കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷം കണ്ണൂർ ദസറ 23 മുതൽ ഒക്ടോബർ 1 വരെ കളക്ടറേറ്റ് മൈതാനത്താണ് ആഘോഷ പരിപാടികൾ
ദസറയിൽ ഇന്ന് വൈകുന്നേരം സന്ധ്യ നമ്പ്യാർ ടീമിന്റെ ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഫ്യൂഷൻ, സ്പേസ് കണ്ണൂരിൻ്റെ തിരുവാതിര, ധ്വനി രാജ്-ദ്യുതിരാജ് അവതരിപ്പിക്കുന്ന ഭരതനാട്യം, പെരിങ്ങളായി നടനം ഗ്രൂപ്പിൻ്റെ ഡാൻഡിയ, ശ്രീലക്ഷ്മി ശ്രീലേഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ചെമ്മീൻ ബാൻഡ് വിത്ത് സീനിയേഴ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം.