പയ്യോളി :തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക.മഹാത്മാഗാന്ധിതൊഴിലുറ പ്പ് പദ്ധതി പുനഃസ്ഥാപിക്കുക. വൈദ്യുതി നിയമഭേദഗതി ഉപേക്ഷിക്കുക.വിത്ത് ബി ൽ ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യ ങ്ങളുയർത്തി 12 ന് നടക്കുന്നദേശീയപണി മുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പയ്യോളി ഏരിയയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ നടന്ന ജാഥ സിഐടിയു ജില്ലാ പ്രസിഡൻ്റ് മാമ്പറ്റ ശ്രീധ രൻ തുറയൂരിലെ പയ്യോളി അങ്ങാടിയിൽ വച്ച് ഉദ്ഘാടനം ചെയ്തു. എച്ച്എംഎസ് നേതാവ് മധു മാവുള്ളാട്ടിൽ അധ്യക്ഷനാ യി. ജാഥാ ലീഡർ കെ കെ മമ്മു , ഡപ്യൂട്ടി ലീഡർമാരായ കെ വി ചന്ദ്രൻ, സന്തോഷ് കുന്നുമ്മൽ, മാനേജർ എ കെ ഷൈജു എന്നിവർ സംസാരിച്ചു. പുറക്കാട്, മുചുകുന്ന്, മൂടാടി, നന്തി, തിക്കോടി, പെരുമാൾപുരം, പയ്യോളി, മൂരാട്, എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ജാഥ വൈകീട്ട് കോട്ടക്കലിൽ സമാപിച്ചു. സമാപനപൊതുയോഗത്തിൽ ഇരിങ്ങൽ അനിൽകുമാർ അധ്യക്ഷനായി. ജാഥാ ലീഡർ കെ കെ മമ്മു, സന്തോഷ് കുന്നുമ്മൽ,എൻ ടി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.എം ടി ഗോപാലൻ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ പി വി മനോജൻ , ഇ എം രജനി പി പി മോഹൻദാസ് എന്നിവരും സംസാരിച്ചു.
ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തി ൽ സംഘടിപ്പിച്ച പയ്യോളി ഏരിയ വാഹന പ്രചാരണ ജാഥ സിഐടിയു ജില്ലാ പ്രസിഡൻ്റ് മാമ്പറ്റ ശ്രീധരൻ തുറയൂരിൽ ഉദ്ഘാടനം ചെയ്യുന്നു
