പയ്യോളി: ബസ്റ്റാൻഡിൽ രൂപപ്പെട്ട കുഴിയടക്കാൻ നഗരസഭ തയ്യാറാകാത്തതിനെ തുടർന്ന് തൊഴിലാളികൾ നേരിട്ട് ഇറങ്ങി കുഴി അടച്ചു.
നേരത്തെ ഗർഭിണി ഉൾപ്പെടെ നിരവധി പേർക്ക് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. സ്റ്റാൻഡ് ഫീ നൽകാതെ ബസ്റ്റാൻഡ് ബഹിഷ്കരിക്കുമെന്ന് നിരവധി തവണ ബസ്സുകാർ അറിയിച്ചിട്ടും നഗരസഭ ചെവി കൊണ്ടില്ലെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.
വടകര, കൊയിലാണ്ടി, പേരാമ്പ്ര റൂട്ടിൽ ഓടുന്ന ബസ്സുകൾ സ്റ്റാൻഡ് ഫീ നൽകാതെ പ്രതിഷേധം തുടങ്ങിയിരുന്നു. ഇതോടെയാണ് ഗത്യന്തരം ഇല്ലാതെ സ്റ്റാൻഡ് ഫീ വാങ്ങുന്ന തൊഴിലാളികളും മറ്റും ചേർന്ന് കുഴിയടക്കാൻ തയ്യാറായത്.
നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോഴൊക്കെ വാഗാഡിനെ കൊണ്ട് ചെയ്യിക്കും എന്നുള്ള മറുപടിയായിരുന്നു ലഭിച്ചതെന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. ആറുവരി പാത നിർമ്മാണം തന്നെ കൃത്യമായി ചെയ്യാത്ത വാഗാഡ് എന്തിന് ബസ്റ്റാൻഡ് നന്നാക്കണമെന്ന ചോദ്യത്തിന് നഗരസഭയ്ക്ക് മറുപടി ഉണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു.