ന​ട​ക്കാ​വ് കാറിൽ സഞ്ചരിച്ച ദമ്പതികളെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ

news image
Oct 21, 2024, 2:50 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: കാ​റി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ. ​വെ​സ്റ്റ്ഹി​ൽ സ്വ​ദേ​ശി​ക​ളാ​യ മ​ന​ത്താ​ന​ത്ത് മി​ഥു​ൻ (21), ബി.​ജി റോ​ഡ് ബി​ന്ദു നി​വാ​സി​ൽ സ​ഞ്ജ​യ് (23), റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം പ​ക്കു​വീ​ട്ടി​ൽ നി​ധി​ൻ (21) എ​ന്നി​വ​രെ​യാ​ണ് ന​ട​ക്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഈ​സ്റ്റ്ഹി​ല്ലി​ൽ​നി​ന്ന് സി​നി​മ ക​ണ്ട് മ​ട​ങ്ങി​യ ദ​മ്പ​തി​ക​ൾ വെ​സ്റ്റ്ഹി​ല്ലി​ൽ കാ​ർ നി​ര​ത്തി മു​ഖം ക​ഴു​കു​ന്ന സ​മ​യ​ത്ത് ബൈ​ക്കി​ൽ എ​ത്തി​യ പ്ര​തി​ക​ൾ ദ​മ്പ​തി​ക​ളെ തെ​റി പ​റ​യു​ക​യും സ്ത്രീ​യു​ടെ കൈ​യി​ൽ ക​യ​റി പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ദ​മ്പ​തി​ക​ൾ പേ​ടി​ച്ച് കാ​റു​മാ​യി ന​ട​ക്കാ​വ് ഭാ​ഗ​ത്തേ​ക്ക് പോ​യ​പ്പോ​ൾ പ്ര​തി​ക​ൾ ഇ​വ​രെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നു.

ഭ​യ​ത്താ​ൽ ന​ട​ക്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കാ​ർ ക​യ​റ്റി നി​ർ​ത്തി​യ​പ്പോ​ൾ യു​വാ​ക്ക​ൾ കാ​റി​ന​ടു​ത്ത് ബൈ​ക്ക് നി​ർ​ത്തി കാ​റി​നി​ടി​ക്കു​ക​യും കേ​സു​കൊ​ടു​ത്താ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​സ്.​ഐ ജ​യ​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe