നടുറോഡിൽ ബിയർകുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് തൂത്ത് വാരിച്ച് പൊലീസ്

news image
Oct 4, 2025, 3:33 pm GMT+0000 payyolionline.in

കോട്ടയം: നഗരമധ്യത്തിൽ നടുറോഡിൽ ബിയർ ബോട്ടിൽ എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. ബിയർ ബോട്ടിൽ പൊട്ടിച്ചിതറി നടുറോഡിൽ ചില്ല് നിറഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ പൊലീസും ഇടപെട്ടു. റോഡിൽ ചില്ല് കുപ്പി പൊട്ടിച്ചിട്ട യുവാക്കളെ കൊണ്ട്‌ റോഡ് മുഴുവൻ തൂത്ത് വൃത്തിയാക്കിച്ചു.

വെള്ളി രാത്രി 10.30 ഓടെയായിരുന്നു സംഭവം. കോട്ടയം കെഎസ്ആർടിസിയ്ക്കു സമീപത്താണ് രണ്ട് യുവാക്കൾ അക്രമ പ്രവർത്തനം നടത്തിയത്. റോഡിലൂടെ നടന്നുവന്ന ഇവർ നടുറോഡിൽ ബിയർ ബോട്ടിൽ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. ഇതേതുടർന്ന് റോഡിലാകെ ചില്ല് ചിതറി. നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ഇതോടെ സംഘത്തിലെ ഒരാൾ ഓടിരക്ഷപ്പെട്ടു. മറ്റേയാളെ നാട്ടുകാർചേർന്ന് പിടികൂടി.

അൽപ്പസമയത്തിനകം പൊലീസ് കൺട്രോൾ റൂം വാഹനം സ്ഥലത്തെത്തി. തുടർന്ന് റോഡിൽ ചില്ല് അടിച്ചു പൊട്ടിച്ചിട്ട യുവാവിനെ കൊണ്ട്‌ പൊലീസ്‌ സമീപത്തെ കടയിൽനിന്ന്‌ ചൂൽ വാങ്ങിച്ച്‌ റോഡ് അടിച്ചു വൃത്തിയാക്കിച്ചു. ഇതിന് ശേഷം ഇവരെ സ്‌റ്റേഷനിൽ എത്തിച്ച്‌ കേസും രജിസ്റ്റർചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe