നന്തിയിൽ തെരുവ് നായ ആക്രമണം: രണ്ടുപേർക്ക് കടിയേറ്റു

news image
Aug 4, 2026, 4:06 pm GMT+0000 payyolionline.in

നന്തി ബസാർ: നന്തി ടൗണിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച അമ്പാടി കോംപ്ലക്സിന് അകത്തുവെച്ച് രണ്ട് പേർക്ക് നായയുടെ കടിയേറ്റു. ഇരുപതാംമൈൽ സ്വദേശി മൂർക്കൻ കണ്ടി സമദ്, പാറക്കാട് കിഴക്കെ മലോൽ പ്രസാദ് എന്നിവർക്കാണ് ആക്രമണത്തിൽ കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ​പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം ദിനംപ്രതി വർധിച്ചുവരുന്നത് ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലൂരിൽ വെച്ച് രണ്ട് കുട്ടികളെ നായ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

​അതേസമയം, നന്തി മേൽപ്പാലത്തിന് സമീപം പുറത്തുനിന്നുള്ള  നായ്ക്കളെ വാഹനത്തിൽ കൊണ്ട് വന്ന് ഇറക്കിയതായി പരാതി ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe