നന്തി: നന്തി കടലൂരിൽ എട്ട് പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം .
പ്രദേശവാസികളായ ഇഷാൻ (3), നാരായണൻ (68), ഇന്ദിര (57), ശാന്ത (67), ദാസൻ (57), സുമയ്യ (24), അബൂബക്കർ (67), ഫസലു (27) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരിൽ ശാന്തയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.സംഭവത്തെ തുടർന്ന് പ്രദേശവാസികളിൽ ആശങ്ക ഉയർന്നു.
