പയ്യോളി : ദേശീയപാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി നന്തി – കീഴൂർ റോഡ് അടച്ചിടാനുള്ള ദേശീപാതഅധികൃതരുടെ നടപടി പുനപരിശോധിക്കണമെന്ന് എൻ.സി.പി. പയ്യോളി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
നന്തി – കിഴൂർ റോഡ് അടച്ചിടുന്നത് മുലം ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അതുകൊണ്ട് റോഡ് അടക്കാനുള്ള തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
കോട്ടക്കൽ എൽ. സ്കൂൾ ഹാളിൽ നടന്ന കൺവെൻഷൻ എൻ.സി.പി.സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പയ്യോളി മണ്ഡലം പ്രസിഡന്റ് എസ്.വി. റഹ്മത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.വി.ബാലകൃഷ്ണൻ, പി.വി.വിജയൻ, പി.വി.സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, പി.വി.അശോകൻ, കയ്യിൽ രാജൻ, പി.വി.നകുലൻ, ടി.കെ. കുമാരൻ,പി.എം. ഖാലിദ് എന്നിവർ സംസാരിച്ചു