നവംബർ മാസം കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഇവ

news image
Nov 8, 2025, 2:41 pm GMT+0000 payyolionline.in

പച്ചക്കറി ചെടികളുടെ വളർച്ചയെയും വിളവിനെയും ഏറെ സഹായിക്കുന്ന മാസമാണ് നവംബർ. ഈ മാസം എന്തെല്ലാം കൃഷി ചെയ്യാമെന്ന് നോക്കാം.

  • കാബേജ്, കോളിഫ്ലവർ, ലത്യൂസ്, കാരറ്റ്, ബീറ്റ്റൂട്ട് പോലെയുള്ള ശീതകാല പച്ചക്കറികൾക്കനുയോജ്യമാണ് ഈ മാസം. ഇവയെല്ലാം 2-3 മാസത്തിൽ വിളവെടുക്കാൻ സാധിക്കും.
  • തക്കാളിയും പച്ചമുളകും നന്നായി വളരുകയും വിളവ് നൽകുകയും ചെയ്യുന്ന മാസമാണ് നവംബർ.
  • വഴുതന നടാനും യോജിച്ച മാസമാണിത്. കുമ്മായമിട്ട് പുളിപ്പ് മാറ്റിയ മണ്ണിലായിരിക്കണം വഴുതന നടേണ്ടത്.
  • ഉള്ളി നടാനും മികച്ച സമയമാണിത്. അടിവളം ചേർത്ത മണ്ണിലായിരിക്കണം എന്നുമാത്രം ശ്രദ്ധിച്ചാൽ മതി.
  • വിവിധ തരം ചീരകളും നട്ടുവളർത്താൻ യോജിച്ച സമയമാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe