കൽപ്പറ്റ: നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ്(45), റോഷൻ സൗദ് (20) എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൽപറ്റയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന ഏഴ് മാസം ഗർഭിണിയായിരുന്ന യുവതിയെ ആൺ സുഹൃത്തായ റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗർഭഛിദ്രം നടത്തി പ്രസവിപ്പിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പോലീസ് നടത്തിവരികയാണ്.
നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
Sep 22, 2024, 2:08 am GMT+0000
payyolionline.in
നടി പാർവതി നായരുടെ മോഷണ പരാതി; മാസങ്ങൾക്ക് ശേഷം ജീവനക്കാരന്റെ പരാതിയിൽ കോടതി ..
ബാലസംഘം ജില്ലാ സമ്മേളനത്തിന് ഇരിങ്ങൽ സർഗാലയയില്‍ പ്രൗഢോജ്വല തുടക്കം