നവീകരിച്ച തച്ചംവെള്ളിക്കുളം നാടിന് സമർപ്പിച്ചു

news image
Oct 30, 2025, 12:36 pm GMT+0000 payyolionline.in

 

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024 -25 ൽ ഉൾപ്പെടുത്തി വാർഡ് 31 കോതമംഗലം ൽ 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച തച്ചംവെള്ളികുളത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വക്കറ്റ് കെ. സത്യൻ അധ്യക്ഷനായി. വാർഡ് കൗൺസിലർ ദൃശ്യ. എം സ്വാഗതം പറഞ്ഞു. നഗരസഭ അസിസ്റ്റൻറ് എൻജിനീയർ ശിവപ്രസാദ് .എസ് റിപ്പോർട്ട് അവതരിപ്പിച്ചു. കോതമംഗലം പ്രദേശത്ത് നീന്തൽ പരിശീലനത്തിന് ഉദകുന്ന രീതിയിലാണ് കുളം സജ്ജീകരിച്ചിരിക്കുന്നത്. കുളത്തിൻ്റെ ഓവുകൂടി പൂർത്തീകരിക്കുന്നതിലൂടെ തച്ചം വെള്ളി കുളം പൂർണ്ണമായും നീന്തൽ പരിശീലനത്തിനനുയോജ്യമായ രീതിയിലേക്ക് മാറും. ഉദ്ഘാടന ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, ഇ.കെ അജിത് മാസ്റ്റർ, കെ. ഷിജു മാസ്റ്റർ, കൗൺസിലർമാരായ പി. രത്നവല്ലിടീച്ചർ, വി.പി. ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ്, ഷീന.ടി കെ ജിഷ പുതിയേടത്ത്, പ്രജിഷ മനോഹരൻ.ടി. വി , കെ. പി.വിനോദ് കുമാർ, വായനാരി വിനോദ്, ഗിരിജ കായലാട്ട് , വിബിന .കെ.കെ, രാമൻ ചെറുവക്കാട് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe