നാദാപുരം പേരോട് നിന്ന് എട്ട് നാടൻ ബോംബുകൾ കണ്ടെത്തി

news image
Nov 5, 2022, 11:02 am GMT+0000 payyolionline.in

കോഴിക്കോട്: ഒരു ഇടവേളയ്ക്ക് ശേഷം നാദാപുരത്ത് നിന്ന് വീണ്ടും ബോംബുകൾ കണ്ടെത്തി. നാദാപുരം പേരോട് നിന്നാണ് എട്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പി വി സി പൈപ്പിലാക്കി സൂക്ഷിച്ച നിലയിൽ  ബോംബുകൾ കണ്ടെത്തിയത്.

നാദാപുരം  പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ ബോംബുകൾ പൊലീസ് നിർവീര്യമാക്കി.  സംഭവത്തിന് പിന്നിലാരാണെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe