ചോമ്പാല: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കണ്ണൂക്കര മാടാക്കരയിലെ കണ്ണുവയൽ കുനിയിൽ അഭിനവ് (അഭി-17) ആണ് മരിച്ചത്. ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തലശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഗുഡ്സ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. അപകടവിവരമറിഞ്ഞ് ചോമ്പാല പോലീസും റെയിൽവേ പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ:മനോജ് (ബാബു). അമ്മ : നിഷ
