ചിറയിൻകീഴ്: ധനകാര്യ സ്ഥാപനത്തിൽ നിന്നും പണയ സ്വർണമെടുക്കാനെന്ന് ധരിപ്പിച്ച് ജുവലറി വർക്സ് ഉടമയെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി പണം കവർന്ന സംഘം പിടിയിൽ. ചിറയിൻകീഴ് ശ്രീകൃഷ്ണ ജുവലറി വർക്സ് ഉടമ വെള്ളല്ലൂർ സ്വദേശി സാജന്റെ (40) 2 ലക്ഷം രൂപയാണ് പ്രതികൾ കവർന്നത്. ചിറയിൻകീഴ് സ്വദേശി അഭിലാഷ് (38), രാമച്ചംവിള സ്വദേശി അനൂപ് (27), എ.സി.എ.സി നഗർ സ്വദേശി ശരത്ത് (28), കടുവയിൽ സ്വദേശി മഹി (23) എന്നിവരാണ് പിടിയിലായത്.വ്യാഴാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. പാങ്ങോടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണയ സ്വർണം എടുക്കണമെന്ന് അഭിലാഷ് പറഞ്ഞത് കേട്ടാണ് സാജനും കടയിലെ ഒരു ജോലിക്കാരനും നാലര ലക്ഷം രൂപയുമായി പോയത്. ഇരുവരും കയറിപ്പോയത് അഭിലാഷ് പറഞ്ഞു വിട്ട ഓട്ടോയിലാണ്. ഓട്ടോ ഓടിച്ചിരുന്നത് പ്രതികളിലൊരാളായ ശരത്തും ഒപ്പമുണ്ടായിരുന്നത് മഹിയുമായിരുന്നു.വഴിമദ്ധ്യേ ആറ്റിങ്ങലിന് സമീപത്തുവെച്ച് ഓട്ടോയുടെ പിൻവശത്ത് പതുങ്ങിയിരുന്ന രണ്ടുപേർ സാജന്റെ കണ്ണിൽ മുളകുപൊടി വിതറി മർദിച്ച ശേഷം കൈവശമുണ്ടായിരുന്നതിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്നെന്നാണ് സാജൻ നൽകിയ പരാതി. പരുക്കേറ്റ സാജൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- Home
- Latest News
- നാലര ലക്ഷവുമായി ഓട്ടോയിൽ കയറി; പിന്നിലൊളിച്ചിരുന്ന 2 പേർ കണ്ണിൽ മുളകുപൊടി വിതറി പണംതട്ടി
നാലര ലക്ഷവുമായി ഓട്ടോയിൽ കയറി; പിന്നിലൊളിച്ചിരുന്ന 2 പേർ കണ്ണിൽ മുളകുപൊടി വിതറി പണംതട്ടി
Share the news :
Sep 28, 2025, 2:56 am GMT+0000
payyolionline.in
കരൂർ റാലി അപകടം: വിജയുടെ ആദ്യ പ്രതികരണം, ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു ..
വടകര പുത്തൂർ ശിവ ക്ഷേത്രത്തിനു സമീപം വാര്യം കണ്ടിയിൽപ്രണവം നിവാസിൽ രാധ അന്തരി ..
Related storeis
നന്തി കടലൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം ; എട്ട് പേർക്ക് പരിക്ക്
Nov 20, 2025, 11:08 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരിയായ യുവതി മര...
Nov 20, 2025, 10:44 am GMT+0000
ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കർണാടക സർക്കാരിന്റെ കത്ത്
Nov 20, 2025, 10:37 am GMT+0000
‘എന്റെ വോട്ടുവെട്ടാൻ ശ്രമം’ – ബി.ജെ.പി നേതാവ് കൃഷ്ണകുമാ...
Nov 20, 2025, 10:11 am GMT+0000
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ...
Nov 20, 2025, 10:02 am GMT+0000
സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പ...
Nov 20, 2025, 10:01 am GMT+0000
More from this section
തട്ടിപ്പുകാരുടെ കോളുകൾ ഇനി എടുക്കേണ്ട, 1600 സീരീസ് നമ്പർ അല്ലെങ്...
Nov 20, 2025, 8:47 am GMT+0000
ആധാര്‍ കാര്‍ഡില്‍ ഇനി പേരും വിലാസവുമൊന്നും ഉണ്ടാകില്ല; ഫോട്ടോയും ക്...
Nov 20, 2025, 8:24 am GMT+0000
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? ഇപ്പോൾ പരിശോധിക്കാം
Nov 20, 2025, 7:39 am GMT+0000
പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം
Nov 20, 2025, 7:15 am GMT+0000
പരിശോധനയുമായി ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ്
Nov 20, 2025, 7:12 am GMT+0000
സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും; കൈകളിലേക്ക് എത്തുക 3600 രൂപ
Nov 20, 2025, 7:08 am GMT+0000
നാമനിർദ്ദേശ പത്രികാ സമർപ്പണ സമയപരിധി 21ന് മൂന്ന് മണിവരെ
Nov 20, 2025, 6:54 am GMT+0000
മുഖ്യമന്ത്രിക്കു നേരെ കൊലപാതക ആഹ്വാനം; കന്യാസ്ത്രീക്കെതിരെ പരാതി
Nov 20, 2025, 6:28 am GMT+0000
ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നു ലക്ഷത്തോളം ഭക്തര്‍; തി...
Nov 20, 2025, 6:04 am GMT+0000
സ്വർണവില കുറഞ്ഞു
Nov 20, 2025, 5:16 am GMT+0000
പരസ്യ പ്രചാരണം ‘മെയിൻ പോസ്റ്റിൽ’ വേണ്ട
Nov 20, 2025, 5:14 am GMT+0000
ഗുളികരൂപത്തിലുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
Nov 20, 2025, 5:12 am GMT+0000
പതിനാറുകാരനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച സംഭവം: മാതാവ് നിരീക്ഷണത്തില്‍
Nov 20, 2025, 4:41 am GMT+0000
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, വിധ...
Nov 20, 2025, 4:22 am GMT+0000
കെഎസ്ആർടിസി തിരുവനന്തപുരം-ബാംഗ്ലൂർ സെക്ടറിലെ എല്ലാ ബസുകളും സീറ്റർ ക...
Nov 19, 2025, 5:04 pm GMT+0000
