തിക്കോടി : തിക്കോടി ലെവൽ ക്രോസിങ് നവീകരണ പ്രവർത്തികൾക്കായി റെയിൽവേ ഗേറ്റ് 2 ദിവസത്തേക്ക് അടയ്ക്കുന്നതായി സതേൺ റെയിൽവേ വിഭാഗം അറിയിച്ചു. നവംബർ 16-ന് രാവിലെ 8 മുതൽ നവംബർ 17-ന് ഉച്ചയ്ക്ക് 1 മണിവരെ ഗേറ്റ് അടച്ചിടും.

അടിയന്തര നവീകരണ പ്രവർത്തികൾ നിർവഹിക്കുന്നതിനാലാണ് താത്കാലിക അടച്ചിടൽ. യാത്രക്കാർക്ക് ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി സമീപത്തെ മറ്റു ലെവൽ ക്രോസിങുകൾ വഴിയുള്ള ഗതാഗത സംവിധാനം ഉറപ്പാക്കണമെന്ന് പയ്യോളി പോലീസ് സ്റ്റേഷനോട് റെയിൽവേ ആവശ്യപ്പെട്ടു.അടച്ചിടൽ സംബന്ധിച്ച അറിയിപ്പ് ഗേറ്റിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
