നിയമസഭാ തിരഞ്ഞെടുപ്പ് മത്സരചിത്രം വ്യക്തമാകും; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്

news image
Mar 26, 2026, 9:06 am GMT+0000 payyolionline.in

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് വ്യക്തമാകും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവിൽ 985 സ്ഥാനാർഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമർപ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയിൽ 269 പേരുടെ പത്രികകൾ തള്ളിപ്പോയിരുന്നു.

ഡമ്മി സ്ഥാനാർഥികളും പത്രിക പിൻവലിച്ചു തുടങ്ങി. വൈകുന്നേരത്തോടെ മാത്രമേ വിമതർ എത്ര പേരുണ്ട്, അപരന്മാർ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കുകയുള്ളു. പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികളുടെയെല്ലാം പത്രിക അംഗീകരിച്ചിട്ടുണ്ട്.

അതിനിടെ, കേരളത്തിൽ സി.പിഐഎം-ബി.ജെ.പി അന്തർധാരയുണ്ടെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ആവർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുടെ രാഷ്ട്രീയ സംരക്ഷണമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെ ഇന്ദിരാ ഗ്യാരന്റിയും കോഴിക്കോട് യുഡിഎഫിന്റെ മഹറാലിയിൽ പ്രഖ്യാപ്പിച്ചു. രാജ്യത്തെ മറ്റ് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര ഏജൻസികൾ കേരള മുഖ്യമന്ത്രിയെ തൊടാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽഗാന്ധി ചോദിച്ചു. ഇത് ബിജെപിയുടെ രാഷ്ട്രീയ സംരക്ഷണമാണെന്ന് രാഹുൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe