നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം, ടാപ്പിങ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് ആക്രമണം

news image
Nov 27, 2025, 10:44 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഝാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.

ടാപ്പിങ് തൊഴിലാളിയായ ഷാരൂ അരയാട് എസ്റ്റേറ്റിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയാണ് കാട്ടാന ആക്രമിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഈ വര്‍ഷം കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിൽ ആറുപേര്‍ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂര്‍ വനമേഖലയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe