നെടുമങ്ങാട്: അരുവിക്കര കളത്തറയിൽ വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കളത്തറ തീരംറോഡിൽ മോഹനകുമാരിയുടെ പ്ലാവറവീട്ടിലാണ് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചത്. വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
തുടർന്ന് തീപിടിത്തവുമുണ്ടായി. തീപടരുന്നത് കണ്ട് പുറത്തേയ്ക്ക് ഓടിയ മോഹനകുമാരി നാട്ടുകാരെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചു. നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളും ചേർന്ന് തീയണച്ചു. പൊട്ടിത്തെറിടെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് കാരണമാകാം പൊട്ടിത്തെറിയെന്നാണ് പ്രാഥമികനിഗമനം.