നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചെങ്ങോട്ടുകാവിൽ യു.ഡി.എഫ് പ്രതിഷേധ റാലി

news image
Jul 23, 2026, 4:42 am GMT+0000 payyolionline.in

ചെങ്ങോട്ടുകാവ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

റാലിയുടെ ഉദ്ഘാടന സമ്മേളനം കെ.പി.സി.സി അംഗം സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഹംസ ഹാദിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്കരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി. പ്രമോദ്, സി.പി. ആലി, സി. ഗോപിനാഥ്, പി.വി. ഷാനി, മഹിളാ കോൺഗ്രസ് പ്രസിഡന്റ് എ.എം. ദേവി, കെ.വി. നിഖിൽ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് കൺവീനർ യു.വി. മനോജ് സ്വാഗതവും ടി.വി. സാദിഖ് നന്ദിയും പറഞ്ഞു.

അരങ്ങാടത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലി ചെങ്ങോട്ടുകാവിൽ സമാപിച്ചു. കെ. സഹദേവൻ, കൂമുള്ളി കരുണാകരൻ, തസ്ലീനാ നാസർ, ശ്രീജ ടീച്ചർ, ബബിന, സുചിത്ര, ലത്തീഫ് കവലാട്, മിഥുൻ ഉണ്ണിക്കുട്ടൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe