പയ്യോളി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ‘നേർപഥം’ മണ്ഡലം കൺവൻഷനുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ കെ ഫൈസൽ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സി എം കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി. പി അബ്ദുൽഅസീസ് മുഖ്യപ്രഭാഷണം നടത്തി.റഷീദ് പേരാമ്പ്ര, മുഹമ്മദലി നന്തി, സലാം പോനാരി പ്രസംഗിച്ചു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ നടന്ന കൊയിലാണ്ടി മണ്ഡലം നേർപഥം കൺവെൻഷൻ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ടി. പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ടി കാസിം അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, അസി. സെക്രട്ടറി പി അബ്ദുൽ മജീദ് മാസ്റ്റർ വിഷയാവതരണം നടത്തി.
അബ്ദുൽ അസീസ് കൊയിലാണ്ടി, അബ്ദുൽ ഖാദർ ചെങ്ങോട്ട്കാവ്, മുസ്തഫ മൂടാടി, അബ്ദുൽ അസീസ് പി കൊല്ലം, കാസിം കാട്ടിൽപീടിക അബ്ദുൽഖാദർ കാവുംവട്ടം, അബ്ദുൽ അസീസ് നമ്പ്രത്ത്കര ചർച്ചയിൽ പങ്കെടുത്തു. മണ്ഡലം ട്രഷറർ മുസ്തഫ എം.കെ സ്വാഗതവും ഒ.കെ അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു .
നാളെ (നവംബർ 30 തിങ്കൾ) ബാലുശ്ശേരി മണ്ഡലം കൺവൻഷൻ അൽഹിക്മ സെൻ്ററിൽ വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനിയും പൂനൂർ മണ്ഡലം കൺവൻഷൻ പൂനൂർ സലഫി മദ്റസയിൽ ജില്ലാ വൈസ് പ്രസിഡന്റ് മുജാഹിദ് ബാലുശ്ശേരിയും ഉദ്ഘാടനം ചെയ്യും.
