തിരുവനന്തപുരം: ശ്രീലങ്കക്കും ബംഗാൾ ഉൾക്കടലിനും മുകളിൽ രൂപംകൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറിൽ ‘ഡിറ്റ്വാ’ ചുഴലിക്കാറ്റായി ഇത് മാറുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഇന്ന് ശ്രീലങ്കയിൽ പരക്കെ കാറ്റുംമഴയും ലഭിക്കും. നാളെ കാറ്റ് തമിഴ്നാട്ടിലേക്ക് നീങ്ങും.
തമിഴ്നാട് -ആന്ധ്ര തീരമേഖലയിൽ അതി തീവ്രമഴമുന്നറിയിപ്പുണ്ട്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത.
കേരളത്തിൽ തൽക്കാലം കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും തമിഴ്നാട്ടിൽ നിന്ന് ഒഴികിയെത്തുന്ന നദികൾ തോടുകൾ എന്നിവിടങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
അതേസമയം, ഇന്തോനേഷ്യയുടെ കിഴക്ക് ഭാഗത്തെ ചുഴലി തീവ്രന്യൂനമർദമായി ചുരുങ്ങി. ഇത് ഇനിയും ശക്തി കുറഞ്ഞേക്കും.
