നോബിൾ ബാബു തോമസിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. പതിവ് വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി പക്കാ ആക്ഷൻ ചിത്രമെന്ന രീതിയിലാണ് കരം എത്തുന്നത്.ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റ്യൻ, മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
‘തിര’യ്ക്കു ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രംകൂടിയാണിത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്കുശേഷം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതും വിശാഖ് സുബ്രഹ്മണ്യവും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. നോബിൾ ബാബു തോമസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ഷാൻ റഹ്മാന് സംഗീതവും നിർവ്വഹിച്ചു.