പത്തനംതിട്ടയിൽ 14 വയസുകാരനെ കാണാതായി; സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് മാതാപിതാക്കൾക്ക് കുറിപ്പ്

news image
May 15, 2024, 6:45 am GMT+0000 payyolionline.in

പത്തനംതിട്ട: മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല.

കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തു. താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നും അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നൽകുമെന്നും കത്തിൽ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്‍റെ ഹോബി. അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നും കുറിപ്പിലുണ്ട്. കീഴ്വായ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe