പന്തിരിക്കര തണൽ സ്‌നേഹക്കൂട് പുതിയ പ്രവർത്തക സമിതി രൂപീകരിച്ചു

news image
Jul 8, 2026, 7:39 am GMT+0000 payyolionline.in

പേരാമ്പ്ര: സംരക്ഷിക്കാൻ ആരോരുമില്ലാത്ത ഭിന്നശേഷിക്കാരായ പെൺകുട്ടികളുടെ പാർപ്പിടമായ പന്തിരിക്കര ‘തണൽ സ്‌നേഹക്കൂട്’ പുതിയ പ്രവർത്തക സമിതി രൂപീകരിച്ചു. പന്തിരിക്കര ഹിമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചടങ്ങിൽ എസ്.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കുത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം നിർവ്വഹിച്ചു. തണൽ ചെയർമാൻ ഡോ. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. പി.കെ. നവാസ്, എസ്. സുനന്ദ്, സന്തോഷ്‌ കോശി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

സംഗമത്തിൽ വെച്ച് 63 അംഗങ്ങളുള്ള പ്രവർത്തക സമിതിയെയാണ് തിരഞ്ഞെടുത്തത്. എസ്.പി. കുഞ്ഞമ്മദ് രക്ഷാധികാരിയായും ഉമ്മർ തണ്ടോറ പ്രസിഡന്റായും സന്തോഷ് കോശി ജനറൽ സെക്രട്ടറിയായും പുതുശ്ശേരി ഇബ്രാഹിം ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി വേങ്ങേരി, വി.പി. ഇബ്രാഹിം മാസ്റ്റർ, ടി.എ. അബ്രഹാം, കെ.കെ. നാസർ, താര ടീച്ചർ, സി.കെ. നാസർ, കെ.കെ. മുഹമ്മദ്, എം.കെ. അബ്ദുല്ല മുണ്ടക്കുറ്റി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഷെരീഫ് കയനോത്ത്, ജി. രവി, കെ.കെ. അബൂബക്കർ മാസ്റ്റർ, മമ്മി തൊണ്ടിയിൽ എന്നിവരെ സെക്രട്ടറിമാരായും യോഗം തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe