പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ, ‘സിപിഎം ഏരിയ സെക്രട്ടറി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു’

news image
Mar 30, 2026, 10:32 am GMT+0000 payyolionline.in

കണ്ണൂര്‍:പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തെളിവ് പുറത്തുവിട്ട് പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക ബാങ്ക് രേഖകളാണ് വി കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്. രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്ന് ഇതുസംബന്ധിച്ച ബാങ്ക് വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് വി കുഞ്ഞികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. പണം ഭവന നിര്‍മ്മാണത്തിന് ചെലവഴിച്ചെന്ന് കള്ളരേഖയുണ്ടാക്കിയെന്നും കൂടുതൽ തെളിവുകള്‍ പുറത്തുവിടുമെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. സിപിഎം പ്രതിരോധത്തെ പൊളിക്കുന്ന രേഖകളാണ് വി കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി കുഞ്ഞികൃഷ്ണൻ തെളിവുകള്‍ പുറത്തുവിട്ടത്. ഈ തെളിവുകള്‍ പയ്യന്നൂരിലെ ജനങ്ങള്‍ മനസിലാക്കുമെന്നും അഴിമതിക്കാര്‍ ആരാണെന്ന് ജനം വിലയിരുത്തുമെന്നും പോരാട്ടം തുടരുകയാണെന്നും വി കുഞ്ഞികൃഷ്ണൻ കുറിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe