പയ്യന്നൂരിൽ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസ്: 2 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

news image
Apr 12, 2026, 2:42 am GMT+0000 payyolionline.in

കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച സിപിഎം പ്രവർത്തകൻ പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പയ്യന്നൂർ വെസ്റ്റ് മേഖല പ്രസിഡന്റ് സുധീഷ്, പയ്യന്നൂർ വെസ്റ്റ് മേഖല എക്സിക്യൂട്ടീവ് അംഗം അജയ് കൃഷ്ണ എന്നിവരെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണങ്ങളിൽ പാർട്ടിക്ക് പങ്കില്ല എന്ന് നേതൃത്വം അവകാശപ്പെടുന്നതിനിടെയാണ് രണ്ട് ഡിവൈഎഫ്ഐക്കാരുടെ അറസ്റ്റ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പോലീസിന്റെ നടപടി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയമുണ്ട്. ഇക്കാര്യം അന്വേഷിക്കുന്നു എന്നാണ് പോലീസിന്റെ മറുപടി. തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് പുരുഷോത്തമന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയും നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തത്.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe