പയ്യോളി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആം ആദ്മി പാർട്ടി പയ്യോളി ഓഫീസ് ഉദ്ഘാടനം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 37 ഡിവിഷനുകൾ ഉള്ള പയ്യോളി നഗരസഭയിൽ 20ലേറെ ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ നിർത്തി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സംവരണവുമായി ബന്ധപ്പെട്ട നറുക്കെടുപ്പ് നടപടികൾ പൂർത്തിയായാൽ സ്ഥാനാർത്ഥികൾ ആകാൻ ആഗ്രഹിക്കുന്നവർക്കായി പൊതുസമൂഹത്തിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കും. പ്രാദേശിക കൂട്ടായ്മകളുമായി നീക്കുപോക്കുകളുടെ കൂടി അടിസ്ഥാനത്തിൽ ആവും സ്ഥാനാർത്ഥികളെ നിർത്തുക.
സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം നിർവ്വഹിക്കും.
ഉദ്ഘാടനം ചടങ്ങിന് ശേഷം പയ്യോളി ബീച്ച് റോഡ് പരിസരത്ത് വൈകിട്ട് 4.30-ന് പ്രകടനവും പൊതുയോഗവും നടക്കും.
പൊതുയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഭിലാഷ് ദാസ് മുഖ്യാതിഥിയായിരിക്കും.
ജില്ലാ സെക്രട്ടറി ഷമീർ കെ എം സ്വാഗതം പറയും.കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സയ്യിദ് സാലിഹ് അധ്യക്ഷത വഹിക്കും.
ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ തിരൂളി,
പയ്യോളി മുനിസിപ്പൽ സെക്രട്ടറി ശ്രീജിത്ത് കെ, അഫ്സൽ ടി ടി, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.