പയ്യോളി ഇ കെ നായനാർ സ്റ്റേഡിയത്തോടുള്ള അവഗണന: ഡിവൈഎഫ്ഐയുടെ പ്രതിഷേധം

news image
Sep 21, 2025, 8:56 am GMT+0000 payyolionline.in

പയ്യോളി:കായികമേഖലയോടും,യുവജനങ്ങളോടുമുള്ള നഗരസഭഅവഗണനഅവസാനിപ്പിക്കുക.ഉഴുതുമറിച്ചസ്റ്റേഡിയംനവീകരിക്കുക.നായനാർസ്മാരകസ്റ്റേഡിയംകളിസ്ഥലയോഗ്യമാക്കുക.വെള്ള കെട്ടിനാൽ മൂടപ്പെടുന്ന സ്റ്റേഡിയത്തിന് ആവശ്യത്തിന് ഫണ്ട് അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്ഡിവൈഎഫ്ഐ പയ്യോളി സൗത്ത് മേഖല കമ്മറ്റി നേതൃത്വത്തിൽബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി സി പി ഐ എം പയ്യോളി ഏരിയ കമ്മറ്റി അംഗം കെ.ടി ലിഖേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അമൽ സുരേഷ് അധ്യക്ഷനായി ഏരിയ കമ്മിറ്റിയംഗം പി വി മനോജൻ, വി ടി ഉഷ,ആർ.രമേശൻ മാസ്റ്റർ, പി അനീഷ് മാസ്റ്റർ, നിഷ എന്നിവർ സംസാരിച്ചു. പരിപാടിയിൽ അഖിൽ കാപ്പിരിക്കാട് സ്വാഗതവും ആദിഷ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe