പയ്യോളിയിൽ വയോധിക വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു

news image
Apr 19, 2026, 4:23 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി സേവനനഗറിൽ വയോധിക വീട്ടുമുറ്റത്ത് ദേഹത്ത് തീകൊളുത്തി മരിച്ചു. പുത്തൻമരച്ചാലിൽ കണപ്പുറം താരേമ്മൽ ജാനു (63) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.

മകൾ രയിജയ്‌ക്കൊപ്പമായിരുന്നു ജാനു താമസിച്ചിരുന്നത്. പുലർച്ചെ മകൾ ഉറങ്ങിക്കിടക്കുന്ന സമയത്ത് വീടിന് പുറത്തിറങ്ങിയ ഇവർ മണ്ണെണ്ണ ഒഴിച്ച് ദേഹത്ത് തീകൊളുത്തുകയായിരുന്നു. വീട്ടുമുറ്റത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് ഉടൻ തന്നെ മകളെ വിവരമറിയിച്ചത്. ജാനുവിന് നേരത്തെ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പ്രാഥമിക വിവരമുണ്ട്.

പരേതനായ രാമചന്ദ്രനാണ് ഭർത്താവ്. മക്കൾ: രജീഷ് (ബഹ്‌റൈൻ), രയിജ. പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe