പയ്യോളി: ദേശീയപാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം വീടിനോട് ചേർന്ന് നിർത്തിയിട്ട ലോറികളുടെ 3 ബാറ്ററികൾ മോഷണം പോയി. 41,000 രൂപ വിലയുള്ള ബാറ്ററിലാണ് മോഷണം പോയത്.
കുഴൽക്കിണർ നിർമ്മിക്കുന്ന ശിവഗംഗ ബോർവെൽ ഉടമ കണ്ണവെള്ളി ശ്രീനിവാസന്റെ ലോറികളുടെ ബാറ്ററികളാണ് മോഷണം പോയത്.
കുഴൽക്കിണർ കംപ്രസ്സറായി ഉപയോഗിക്കുന്ന ലോറിയുടെ രണ്ട് ബാറ്ററികളും സപ്പോർട്ടിനായി ഉപയോഗിക്കുന്ന ലോറിയുടെ ബാറ്ററിയും ആണ് മോഷണം പോയത്. സീസൺ ആരംഭിക്കുന്നത് ഭാഗമായി വാങ്ങിച്ച പുതിയ ബാറ്ററികളാണ് ഇത്തരത്തിൽ മോഷ്ടാക്കൾ കവർന്നത്. നട്ടും ബോൾട്ടും ഇളക്കി മാറ്റിയ ശേഷമാണ് മോഷണം. സമീപത്തുനിന്ന് ഒരു ടോർച്ച് കിട്ടിയിട്ടുണ്ട്. അതേസമയം ഒരു ലോറിയിൽ പഴയ ബാറ്ററി അഴിച്ചു വച്ച നിലയിൽ ഉണ്ടായിരുന്നു ഇത് മോഷ്ടാക്കളുടെ ശ്രദ്ധയിൽ പെടാത്തതിനെ തുടർന്ന് കൊണ്ടുപോയിട്ടില്ല. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പയ്യോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ലോറികളുടെ ബാറ്ററികൾ കളവു പോയ നിലയിൽ. സമീപത്തായി മോഷ്ടാക്കൾ ഉപേക്ഷിച്ച ടോർച്ചും കാണാം.

