പയ്യോളി: പയ്യോളി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. സാധാരണ ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം സാങ്കേതികവും ഉൽപ്പാദനക്ഷമവുമായ തൊഴിൽ നൈപുണ്യങ്ങൾ കൂടി പകർന്നുനൽകുന്നതാണ് ടെക്നിക്കൽ ഹൈസ്കൂൾ പാഠ്യപദ്ധതി. എൻജിനീയറിങ്, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ മുൻതൂക്കം നൽകുന്ന രീതിയിലാണ് ഇവിടുത്തെ പഠനക്രമം.
ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, വെൽഡിങ്, ഫിറ്റിങ് എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം നൽകുന്നത്. ഏഴാം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് www.polyadmission.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സഹായവുമായി സ്കൂളിൽ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
9846347283, 8547831492.
