തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രം തിറയുത്സവം കൊടിയേറി

news image
Mar 11, 2025, 3:04 am GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രം തിറയുത്സവം കൊടിയേറി . ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി കുന്നിമoത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര ഊരാളൻ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. വൈകുന്നേരം 6:10 ഓടെയായിരുന്നു ചടങ്ങുകൾ. ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി കലാപരിപാടികൾ നടന്നു വരുന്നുണ്ട്. ഇന്ന് കൊടിയേറ്റത്തിന് ശേഷം കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിൻ്റെ വനിതാമെസ്സ് എന്ന നാടകം.

18-ന് 12.15-ന് സമൂഹ സദ്യ, രാത്രി നട്ടത്തിറ, വെള്ളാട്ട്.

19-ന് 12.30-ന് തിരുവായുധം എഴുന്നള്ളത്ത്, മഞ്ഞൾപ്പൊടിവരവ്, തണ്ടാൻ വരവ്, ഇളനീർവരവുകൾ, വൈകുന്നേരം അഞ്ചുമ ണിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ  താലപ്പൊലി എഴുന്നള്ളത്ത്, വെടിക്കെട്ട്, രാത്രി ഭഗവതി വെള്ളാട്ട്, വലിയ വട്ടളം ഗുരുതി, തണ്ടാന്റെ വരവ്, പൂക്കലശം വരവ്

20-ന് പുലർച്ചെ മൂന്നുമണിമുതൽ രാവിലെ ഏഴുമണിവരെ തിറകൾ.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe