പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ പേ വാർഡ് സജ്ജമായി

news image
Mar 14, 2026, 4:02 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭ താലൂക്ക് ആയുർവേദ ആശുപത്രിയിൽ പുതുതായി സജ്ജമാക്കിയ പേ വാർഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എൻ. സാഹിറ നിർവഹിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.

നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ടി. സിന്ധു സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി.പി. ഫാത്തിമ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കുഞ്ഞാമു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വാർഡ് കൗൺസിലർ എം.വി. ബാബു, കൗൺസിലർ കെ. ജയകൃഷ്ണൻ, മുൻ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ, എച്ച്.എം.സി അംഗങ്ങളായ രവീന്ദ്രൻ കുരുമണ്ണിൽ, എം.സി. മുഹമ്മദ് ബഷീർ, മനോജ്‌ പി.വി, സുധീഷ് രാജ് കൂടയിൽ, പ്രഭാകരൻ പ്രശാന്തി, ബാബു രാജ് ആർ, ചന്ദ്രൻ മൂഴിക്കൽ, ബിനീഷ് എൻ.ടി, മുൻ കൗൺസിലർ ഷജ്മിന അസ്സയിനാർ, ഡോക്ടർ ഹൈറുന്നിസ എന്നിവർ ആശംസകൾ നേർന്നു. ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ രാജേഷ് എൻ. നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe