കാഞ്ഞങ്ങാട്: നല്ല വിലക്കുറവില്‍ ആസ്ട്രേലിയന്‍ ജഴ്സി പശുക്കള്‍ രാജസ്ഥാനില്‍ നിന്നും നാട്ടിലെത്തിച്ച് നല്‍കാമെന്ന വ്യാജേന പണം തട്ടുന്ന സംഘം സജീവം. നിരവധിപേരാണ് ഈ തട്ടിപ്പിലകപ്പെട്ടത്. രാജസ്ഥാനില്‍ നിന്നും പ്രത്യേക ബോഗിയില്‍ നിങ്ങളുടെ അടുത്ത റെയില്‍വേ സ്റ്റേഷനില്‍ പശുക്കളെ എത്തിക്കുമെന്നായിരുന്നു ഇവരുടെ വാദം. മുന്‍കൂറായി കുറച്ചു തുക നല്‍കണമെന്നും ബാക്കി നേരില്‍ റെയില്‍വേ സ്റ്റേഷനില്‍ കാണുമ്പോള്‍ നല്കിയാല് മതിയെന്നും അറിയിക്കുന്നു. പണം അയച്ചു കൊടുത്താല്‍ പിന്നീട് ഇവരെ യാതൊരു കാരണവശാലും ബന്ധപ്പെടനാവില്ല. ചതി പറ്റിയത് മനസ്സിലാക്കുമ്പോഴേക്കും സമയം വൈകിയിരിക്കും.ഇത്തരം തട്ടിപ്പ് വീരന്മാരെ ജഗ്രത പൂര്‍വം നേരിടണം.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം ടോൾഫ്രീ നമ്പറായ 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പൊലീസ് അറിയിച്ചു.