കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം.നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് ശ്രീനഗറില്‍ നിന്നും ബെംഗളൂരു, ദില്ലി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വ്വീസുകളാണുള്ളത്. ശ്രീനഗറില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളുമുണ്ട്. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.അതേസമയം, രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പ്രദേശവാസികൾ അടക്കം നാല് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിർത്തത് എന്നാണ് വിവരം. ഇവരുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. എന്നാൽ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നയതന്ത്ര സഹകരണം അവസാനിപ്പിക്കുന്നതടക്കം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.
- Home
- Latest News
- പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
Share the news :

Apr 23, 2025, 9:50 am GMT+0000
payyolionline.in
ഭീകരതക്കു മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് അമിത് ഷാ; കുറ്റവാളികളെ വെറുതെ ..
വിമാനം ലഭിക്കാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര നീളുന്നു, വിനോദസഞ്ചാരികൾ പരിഭ്രാ ..
Related storeis
കാത്തിരിപ്പിന് വിരാമം; കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ...
Jul 5, 2025, 4:10 pm GMT+0000
ആശങ്ക ഒഴിഞ്ഞിട്ടില്ല, ജപ്പാനിൽ അഗ്നിപര്‍വ്വത സ്ഫോടനവും തുടര്‍ ഭൂചലന...
Jul 5, 2025, 4:02 pm GMT+0000
പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു
Jul 5, 2025, 3:16 pm GMT+0000
ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു
Jul 5, 2025, 2:14 pm GMT+0000
അടുത്ത സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Jul 5, 2025, 1:11 pm GMT+0000
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സർക്കാർ
Jul 5, 2025, 12:56 pm GMT+0000
More from this section
കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
Jul 5, 2025, 10:41 am GMT+0000
ചെന്നൈയില്‍ ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26കാരന് ഭക്ഷ്യവിഷബാധയേറ്റ്...
Jul 5, 2025, 9:57 am GMT+0000
ഈ 5 ജില്ലക്കാര്‍ ശ്രദ്ധിക്കുക ! സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മു...
Jul 5, 2025, 9:29 am GMT+0000
അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ച...
Jul 5, 2025, 8:44 am GMT+0000
തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകം; ഭർത്താവ്...
Jul 5, 2025, 8:31 am GMT+0000
സംസ്ഥാനത്ത് 22 മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്
Jul 5, 2025, 8:29 am GMT+0000
സംസ്ഥാനം നിപ ജാഗ്രതയിൽ, കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ല
Jul 5, 2025, 7:28 am GMT+0000
നിപ ബാധിച്ച 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
Jul 5, 2025, 6:54 am GMT+0000
നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം; സം...
Jul 5, 2025, 6:49 am GMT+0000
ഉപരാഷ്ട്രപതിയുടെ ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന...
Jul 5, 2025, 6:10 am GMT+0000
കോഴിക്കോട് കൂടരഞ്ഞിയിലെ 39 വർഷം പഴക്കമുള്ള കൊലപാതകം: മറ്റൊരു കൊല ...
Jul 5, 2025, 5:40 am GMT+0000
കുറ്റ്യാടിയിൽ രാസലഹരി നല്കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍...
Jul 5, 2025, 5:38 am GMT+0000
ഡി.കെ. ശിവകുമാറിനെതിരായ അപകീർത്തി കേസിൽ സ്റ്റേ
Jul 5, 2025, 4:52 am GMT+0000
പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത് 19 വർഷം, മുക്കുപണ്ടം പണയംവെച്...
Jul 5, 2025, 4:48 am GMT+0000
ഡാർക്ക് വെബ് വഴി മയക്കുമരുന്ന് കടത്ത്: പ്രതികളുടെ സ്വത്ത് വകകൾ കണ്...
Jul 5, 2025, 4:22 am GMT+0000