പാങ്ങപ്പാറ: തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അഭിരാം ഒന്നാംപ്രതിയായ പതിനേഴുകാരനൊപ്പം സംസാരിച്ചുകൊണ്ട് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.53-ഓടെയുള്ളതാണ് ഈ ദൃശ്യങ്ങൾ.
പ്രതികൾ അഭിരാമിനെ പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം ഐഡിയിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തിയതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പോലീസിൻ്റെ നിഗമനം. കൊലപാതകം നടന്നതിന് തൊട്ടടുത്തുള്ള സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളാണിത്. എന്നാൽ, ദൃശ്യങ്ങളിൽ ഉമറിന്റെ സാന്നിധ്യമില്ല.
