പയ്യോളി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിക്ക് കേന്ദ്രസർക്കാർ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ (എം) പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ യോഗം സിപിഐ (എം) ഏരിയ സെക്രട്ടറി എം.പി. ഷിബു ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന പാചകവാതക ക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏരിയ കമ്മിറ്റി അംഗം കെ. ജീവാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വി. മനോജൻ, കെ.കെ. മമ്മു, എ.കെ. ഷൈജു എന്നിവർ സംസാരിച്ചു. എൻ.സി. മുസ്തഫ സ്വാഗതം പറഞ്ഞു.ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
