നാദാപുരം: അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരമായി നാദാപുരത്തെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅലാന്റെ തലയിലാണ് പാത്രം കുടുങ്ങിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു കുഞ്ഞിന്റെ തലയില്‍ പാത്രം കുടുങ്ങിയത്. പാത്രം അകപ്പെട്ട മുതല്‍ വീട്ടുകാര്‍ അവരെ കൊണ്ട് കഴിയുന്നവിധം ഊരാന്‍ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെയാണ് അഗ്‌നിരക്ഷാനിലയത്തില്‍ എത്തി ചേര്‍ന്നത്. തലയിലകപ്പെട്ട പാത്രം കട്ടിയെറിയതിനാലും, പേടിച്ചു പോയ ആമിനിന്റെ കരച്ചിലും രക്ഷപ്രവര്‍ത്തനത്തിന് അല്പം ബുദ്ധിമുട്ടുണ്ടാക്കി. സേനാംഗങ്ങള്‍ ഷിയേഴ്സ്, ഇലക്ട്രിക് കട്ടര്‍, മെറ്റല്‍ കട്ടര്‍ എന്നിവ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ യാതൊരു പരിക്കുമില്ലാതെ തലയില്‍ നിന്ന് പാത്രം മുറിച്ചു മാറ്റി.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് സാനിജിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശിഖിലേഷ്.കെ, അജേഷ്.ഡി, അശ്വിന്‍ മലയില്‍, ശ്യാംജിത്ത് കുമാര്‍, ജിഷ്ണു ആര്‍, വിനീത്.എസ്, സുനില്‍കുമാര്‍ സ്മിതേഷ്.കെ എന്നിവര്‍ ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം.