പാപ്പിനിശ്ശേരി∙ വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. ഇരിണാവ് പുത്തരിപ്പുറത്തെ കെ.വി.ജലീലിന്റെയും ആയിഷയുടെയും മകൻ കെ.വി.ബിലാൽ (10) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.
ഇരിണാവ് ഹിന്ദു എഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.