പാലക്കാട് നഗരസഭയിൽ ബിജെപി സർപ്രൈസ്; പ്രമീള ശശിധരൻ ചെയർപേഴ്സൺ

news image
Jan 8, 2024, 8:59 am GMT+0000 payyolionline.in

പാലക്കാട് : ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പുതിയ ചെയർപേഴ്സണായി പ്രമീള ശശിധരനെ തെരഞ്ഞെടുത്തു. 52 അംഗ ഭരണസമിതിയിൽ 28 വോട്ടുകൾ നേടിയാണ് മുൻ ചെയർപേഴ്സൺ കൂടിയായ പ്രമീള വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി മിനി ബാബുവിന് 17 വോട്ടും സി.പി.എം സ്ഥാനാർഥി ഉഷാ രാമചന്ദ്രന് 7 വോട്ടും ലഭിച്ചു. പാർട്ടിയിലെ ഭിന്നതയെത്തുടർന്ന് കഴിഞ്ഞ മാസം പ്രിയ അജയൻ രാജി വച്ചതിനെത്തുടർന്നാണ് തെരത്തെടുപ്പ് നടന്നത്. 2015 മുതൽ 2020 വരെയും പ്രമീള ശശിധരൻ ബിജെപി ഭരണസമിതിയിൽ ചെയർപേഴ്സണായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe