പാലക്കാട് 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 68 കാരന് 18 വർഷം കഠിനതടവ്, ‘പിഴത്തുക കുട്ടിക്ക് നൽകണം’

news image
Feb 14, 2024, 7:58 am GMT+0000 payyolionline.in

പാലക്കാട്: 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 68 കാരന് 18 വർഷം കഠിനതടവ് വിധിച്ച് കോടതി. പാലക്കാട് മനിശ്ശേരി സ്വദേശി കൃഷ്ണൻ കുട്ടിയെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 18 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് വിധിച്ചു. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പിഴത്തുക 9 വയസ്സുകാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe