പാലിന് വില കൂട്ടിയ നടപടി; തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സര്‍ക്കാര്‍ കൊള്ളയടി തുടങ്ങിയെന്ന് യെച്ചൂരി

news image
Jun 4, 2024, 2:14 am GMT+0000 payyolionline.in

ദില്ലി: അമുല്‍, മദർ ഡയറി കമ്പനികളുടെ പാലിന് വില കൂട്ടിയതില്‍ മോദി സർക്കാരിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

അമുല്‍ , മദർ ഡയറി  കമ്പനികളുടെ പാലിനാണ്  ലിറ്ററിന് 2 രൂപയാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. റോഡ് ടോള്‍ നികുതി 5 ശതമാനം കൂട്ടിയത് സാധനങ്ങളുടെ വില വർധനക്ക് കാരണമാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe