പാർക്കിങ് ഫീ പ്രശ്നം : വടകര റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾ കുറഞ്ഞു; യാത്രക്കാർ ദുരിതത്തിൽ

news image
Oct 23, 2024, 6:10 am GMT+0000 payyolionline.in

വടകര ∙ പാർക്കിങ് ഫീ പ്രശ്നത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾ കുറഞ്ഞു. ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർ ഓട്ടോ കിട്ടാതെ വലയുന്നു. ലഗേജുമായി വരുന്നവരാണ് അധികവും ബുദ്ധിമുട്ടുന്നത്. ഇവിടെ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ 3 മാസം കൂടുമ്പോൾ 590 രൂപ അടയ്ക്കണമെന്ന റെയിൽവേ ഉത്തരവിനെ തുടർന്നാണ് ഓട്ടോകൾ പിൻവലിഞ്ഞത്. 300 ഓട്ടോറിക്ഷകൾ പലപ്പോഴായി എത്തിയിരുന്ന സ്റ്റേഷനിൽ ഇപ്പോൾ ഓട്ടോ ട്രാക്ക് മിക്കവാറും കാലിയാണ്. ഫീസ് അടച്ച് ലൈസൻസ് എടുത്ത ഓട്ടോറിക്ഷകൾ 134 എണ്ണം മാത്രം. 16 കോൾ ടാക്സിക‍ളും ലൈസൻസ് എടുത്തിരുന്നു.

 

 

എന്നാൽ ഇതിൽ പകുതിയോളം ഓട്ടോറിക്ഷകളും സ്റ്റേഷനിൽ‌ എത്തുന്നില്ല. നേരത്തേ സ്റ്റേഷനിൽ ആളെ ഇറക്കുന്ന ഓട്ടോറിക്ഷകൾ ട്രെയിൻ ഇറങ്ങി വരുന്നവരെ കയറ്റുമായിരുന്നു. ഇപ്പോൾ ഇത്തരം ഓട്ടോറിക്ഷകളും ഫീ അടച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് കാരണം പല ഓട്ടോകളും തിരികെ പോകുമ്പോൾ ആളെ കയറ്റുന്നില്ല. ലൈസൻസിനുള്ള ഫീ കുറയ്ക്കില്ലെന്നാണ് റെയിൽവേ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe