കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പിതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി. കബറിടത്തിൽ മുട്ടുകുത്തി ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ റെക്കോഡ് ലീഡാണ് ചാണ്ടി ഉമ്മൻ നേടിയിരിക്കുന്നത്. ഇനി രണ്ട് റൗഡ് വോട്ടാണ് എണ്ണാനുള്ളത്. ഇതിനിടയിലാണ് ചാണ്ടി ഉമ്മൻ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തിയത്.