പി.എസ്.സി.യിൽ ചോദ്യപേപ്പർ ക്രമക്കേട്: വിജി​ലൻസ് അന്വേഷണം തടയണമെന്ന ആവശ്യത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

news image
Oct 5, 2026, 10:04 am GMT+0000 payyolionline.in

കൊച്ചി: ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പബ്ലിക് സർവീസ് കമ്മീഷൻ ക്രമക്കേട് നടത്തിയെങ്കിൽ അന്വേഷണം നടത്തേണ്ടേ എന്ന് കോടതി ചോദിച്ചു. PSC യുടെ ഹർജിയിലാണ് ഹൈകോടതി ചോദ്യം. അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു.

കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് PSC. ഗുരുതരമായ ആരോപണമാണ്, പ്രത്യക്ഷത്തിൽ അഴിമതി അല്ലേ എന്ന് കോടതി ചോദിച്ചു. 58 ചോദ്യങ്ങൾ മാറ്റുന്നത് എങ്ങനെയാണ്. ഇത് ആണ് അഴിമതി എന്ന് പറയുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യൽ പ്രാഥമിക നടപടി മാത്രം. വിവരം ശേഖരിക്കാനാണ് വിളിക്കുന്നത്. എന്തിനാണ് എതിർക്കുന്നത്. 180 പരാതികൾ ലഭിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ചെയർമാൻ അടക്കമുള്ളവർ സഹരിക്കുന്നില്ല. സഹരിക്കുന്നില്ലെങ്കിൽ അടുത്ത നടപടിയിലേക്ക് കടക്കും. നിർബന്ധിത നടപടിയിലേക്ക് കടന്നു കൂടെയെന്ന് കോടതി ചോദിച്ചു.PSC യ്ക്ക് ധാർമിക ഉത്തരവാദിത്വം ഉണ്ട്. സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് സർക്കാരിന് കടക്കാമെന്നും കോടതി വ്യകത്മാക്കി. കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe