തിരുവനന്തപുരം: പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സൈബർ ഓപ്പറേഷൻസ് ഐ ജി പി പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മുൻ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് കുടുംബ പെൻഷൻ വാങ്ങുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ പി കെ ശ്രീമതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ ഉടനടി അന്വേഷണ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി നടപടി സ്വീകരിക്കണമെന്നാണ് സർക്കാർ നിർദേശം.
