പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര മരുതോറകുന്നുമ്മൽ അനീഷിന്റെ വീട്ടീമുറ്റത്ത് പുലിയെ കണ്ടെന്ന് വിട്ടുകാർ പറഞ്ഞതോടെ നാട് പരിഭ്രാന്തിയിലായി. നാട്ടുകാർ ഉറക്കമൊഴിഞ്ഞ് പുലിയെ തേടിയിറങ്ങി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുലിയെ കണ്ടതായി അനീഷിന്റെ മകളായ അനൂജ പറഞ്ഞത്. പുറത്തുനിന്നും പട്ടികൾ കുരക്കുന്ന ശബ്ദം കേട്ട് ജനലിനുള്ളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ പുറത്ത് നിക്കുന്നതയാണ് കണ്ടത്.
പിന്നീട് അനീഷ് വീടിനു മുകളിൽ കയറി നോക്കിയപ്പോൾ ദൂരേക്ക് ഓടി പോകുന്നതും കണ്ടു. വാർത്ത പരന്നതോടെ നാട്ടുകാർ മുഴുവൻ പ്രദേശത്തെത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ഒന്നും കണ്ടെത്താനായില്ല. സമീപത്തുനിന്നും ഒരു ജീവിയുടെ കാൽപ്പാടുകളും ലഭിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.പേരാമ്പ്രയിൽ പുലി ഇറങ്ങി
