കൊയിലാണ്ടി: പൂക്കാട് സർവ്വീസ് റോഡ് ഒഴിവാക്കി പുതിയ ദേശീയ പാതയിലൂടെ പോകുന്ന ദീർഘദൂര ബസ്സുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു സർവ്വീസ് റോഡിൽ കൂടി കടത്തിവിട്ടു.
കഴിഞ്ഞ ദിവസമാണ് പൂക്കാട് മേൽപ്പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ഇതൊടെ ദീർഘദൂര ബസ്സുകൾ സർവ്വീസ്റോഡ് ഒഴിവാക്കിയത് യാത്ര കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, ഹോസ്പിറ്റലിൽ പോകുന്നവർക്കും ഏറെ പ്രയാസം സൃഷ്ടിച്ചു. ഇതെ തുടർന്ന് പ്രതിഷേധം രൂക്ഷമായതിനെ തുടർന്നാണ് ഇന്നു രാവിലെ ഡിവൈഎഫ്ഐപ്രപ്രവർത്തകർ രംഗത്തിറങ്ങി ദീർഘദൂരബസ്സുകൾ സർവീസ് റോഡിലൂടെ പറഞ്ഞയക്കുകയായിരുന്നു.