മലപ്പുറം: പെരിന്തൽമണ്ണ താഴെക്കോട് അമിതവേഗതയിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
സീബ്രലൈൻ മുറിച്ചുകടന്ന വിദ്യാർഥിനികളും ട്രാഫിക് പൊലീസും വിനോദിന്റെ മരണപ്പാച്ചിലിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.